ഒന്നല്ല, രണ്ടല്ല നിറയെ പുഴുക്കൾ.. ഹോട്ടലിൽ നിന്നും വാങ്ങിയത് പുഴു ബിരിയാണി! പരാതി..


        
ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ. ചിക്കനുള്ളിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. ബാലുശ്ശേരി കോക്കല്ലൂർ ആശുപത്രിക്ക് സമീപമുള്ള ശ്രീസന്നിധി ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിക്കുള്ളിലാണ് പുഴുക്കളെ കണ്ടെത്തിയത്.

ബാലുശേരി സ്വദേശിയായ ശൈലജയും കുടുംബവും വാങ്ങിയ ബിരിയാണിക്കുള്ളിലായിരുന്നു പുഴുക്കളെ കണ്ടെത്തിയത്. ബിരിയാണി കഴിച്ചതിനെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ കുടുംബം പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി.


أحدث أقدم