ബ്ലാങ്ക് ചെക്കുകൾ ഈടായി വാങ്ങി അമിത പലിശയ്ക്ക് പണം വായ്പയായി നൽകിയ കേസിൽ; പ്രതി അറസ്റ്റിൽ


ബ്ലാങ്ക് ചെക്കുകൾ ഈടായി വാങ്ങി അമിത പലിശയ്ക്ക് പണം വായ്പയായി നൽകിയ കേസിൽ കയ്പമംഗലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ വ്യക്തികൾ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.തൃശൂർ: ബ്ലാങ്ക് ചെക്കുകൾ ഈടായി വാങ്ങി അമിത പലിശയ്ക്ക് പണം വായ്പയായി നൽകിയ കേസിൽ കയ്പമംഗലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ബീച്ച് സ്വദേശി കാരയിൽ വീട്ടിൽ സുമൻ (47) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ, ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, വിവിധ വ്യക്തികൾ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ കണ്ടെടുത്തു.

കേരള മണി ലെന്റേഴ്സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ആർ, സബ് ഇൻസ്പെക്ടർ അഭിലാഷ് ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, പ്രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Previous Post Next Post