പാംപ്ലാനിക്കെതിരായ അവസരവാദിയെന്ന പരാമര്‍ശം ആവർത്തിച്ച് എംവിഗോവിന്ദൻ….


        
തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയെന്ന പരാമര്‍ശം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദി എന്ന് തന്നെ പറയുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അവസരവാദം എന്നത് അശ്ലീലഭാഷയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദച്ചാമി സംസാരിക്കുന്നത് പോലെ എം വി ഗോവിന്ദന്‍ സംസാരിക്കരുതെന്ന പരാമര്‍ശത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ഓരോരുത്തരും അവരുടെ നിലവാരത്തിനനുസരിച്ചാണ് പ്രതികരിക്കുകയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



Previous Post Next Post