കോട്ടയം, തോട്ടയ്ക്കാട് ആശുപത്രിപടിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികൻ മരിച്ചു




തോട്ടയ്ക്കാട് : സ്വകാര്യ ബസും സ്‌കൂട്ടറും ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.വിമുക്ത ഭടൻ തോട്ടയ്ക്കാട് തടട്ടാൻപറമ്പിൽ ടി.എൻ.കൃഷ്ണപ്പണിക്കർ (75) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 5.50ന് തോട്ടയ്ക്കാട് ആശുപത്രി കവലയിലായിരുന്നു അപകടം. പരുക്കേറ്റ കൃഷ്ണപ്പണിക്കരെ കോട്ടയം മൈഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സംസ്‌കാരം മറ്റന്നാൾ(ഡിസംബർ14) ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: ലളിത കെ.പണിക്കർ.
മക്കൾ: ബിജു(കുവൈത്ത്), ബിനേഷ് (ദുബായ്).
മരുമക്കൾ: സന്ധ്യ, രേഖ
Previous Post Next Post