ഇതാണോ രാഹുൽ പറഞ്ഞ വേടന്റെ മാതൃക; ഇരുവരും ഒരേ തൂവൽപക്ഷികൾ; ചർച്ചകൾ ഉയർത്തി സോഷ്യൽ മീഡിയ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന സ്ത്രീകളുടെ വെളിപ്പെടുത്തലുകളിൽ വേടനുമായി ചേർത്ത് ചർച്ചകൾ ഉയർ ത്തി സോഷ്യൽ മീഡിയ. വേടനെ മാതൃക ആക്കണമെന്ന് രാഹുൽ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷച്ചില്ലായെന്നും പറയുന്നവരുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്നതോ അതോ വേടനെപ്പോലെ സ്ത്രീകളോട് ലൈംഗിക വൈകൃതങ്ങൾ കാണിക്കുന്നതിലാണോ ഏതിലാണ് മാതൃക ആക്കേണ്ടതെന്ന ചോദ്യവും ഉയർത്തുന്നുണ്ട് സോഷ്യൽ മീഡിയ. രണ്ടു പേരും ഒരേ നിലവാരം പുലർത്തുന്നവരാണെന്ന് പറയുന്നവരുമുണ്ട്

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന് രാഹുൽ മാങ്കൂട്ടം സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപിൽ വന്ന പ്രമേയങ്ങളിൽ ഒന്ന്. അതിനെ പിന്തുണക്കുന്ന നിലപാടായിരുന്നു അന്ന് രാഹുൽ സ്വീകരിച്ചത്. വേറിട്ട ശൈലിയിൽ വേടൻ രാഷ്‌ട്രീയം പറഞ്ഞ് പുതിയ തലമുറയെ ആകർഷിക്കുന്നുവെന്നും ഇത് മാതൃകയാക്കണം എന്നുമുള്ള നിർദേശം സംസ്ഥാന ക്യാംപിൽ ചർച്ചയായിരുന്നു. എന്നാൽ വേടനെതിരെയുള്ള പീഡന പരാതിയിൽ പോലീസ് കേസെടുത്തിട്ടും വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ രാഹുൽ നിശബ്ദത പാലിക്കുകയായിരുന്നു.
എന്നാൽ രാഹുൽ മാങ്കൂട്ടം വേടനെ മറികടന്നു ഒരു പടികൂടി മുന്നിലാണ്. വര്ഷങ്ങള്ക്കു മുൻപേ ഉണ്ടായ ലൈംഗിക അതിക്രമങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിലാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ വിവാഹ വാഗ്ദ്ധാനം നടത്തി പീഡിപ്പിക്കുകയും അതിൽ അബോർഷന് പ്രേരിപ്പിക്കുകയും ചെയ്ത ഗുരുതര കുറ്റങ്ങളാണ് രാഹുൽ ചെയ്തിരിക്കുന്നത്. അതിനു തക്കതായ ഓഡിയോ ഉൾപ്പടെ പുറത്തു വന്നതിനാൽ ഇരകളിലാരെങ്കിലും പരാതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ രാഹുൽ ഇരുമ്പഴുക്കുള്ളിൽ ആകാനുള്ള സാഹചര്യവുമുണ്ട്. സർക്കാർ കനിഞ്ഞില്ലെങ്കിൽ അറസ്റ്റിലാകാനുള്ള സാധ്യതയും തള്ളാനാകില്ല. അങ്ങനെ സംവിച്ചാൽ രാഹുലിന്റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലാകും.
أحدث أقدم