ബലാത്സംഗക്കേസ്…ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ…ശിക്ഷ വിധി…




ബംഗളൂരു : ബലാത്സംഗക്കേസിൽ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. ശിക്ഷ നാളെ വിധിക്കും.

ഹോലെനരസിപുര സ്റ്റേഷനിൽ 2024ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ ഫാം തൊഴിലാളിയായിരുന്ന 47കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ഫാം ഹൗസിൽ വെച്ചും ബംഗളൂരുവിലെ വീട്ടിൽ വെച്ചും രണ്ട് തവണ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് വിധി വന്നിരിക്കുന്നത്.

സമാനമായ മൂന്ന് കേസുകൾ കൂടി പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ ഉണ്ട്. പീഡനത്തിന് ഇരയാക്കിയ സ്ത്രീകളുടേത് അടക്കം രണ്ടായിരത്തിലധികം വീഡിയോ ക്ലിപ്പുകൾ ഫോണിൽ പകർത്തി സൂക്ഷിച്ചതിന് സൈബർ നിയമപ്രകാരമുള്ള കേസ് അടക്കം ആണിത്.
أحدث أقدم