കണ്ണില്ലാത്ത ക്രൂരത.. പൂച്ചയ്ക്ക് ഭക്ഷണം നൽകിയ ശേഷം കഴുത്തറുത്ത് കൊന്നു.. ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്..


        
വളർത്തുപൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്. ചെറുപ്പുളശ്ശേരി സ്വദേശി ഷജീർ എന്ന യുവാവാണ് കൊടും ക്രൂരതയുടെ ദൃശ്യം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇയാളുടെ ഇൻസ്റ്റാഗ്രാം പേജിൽ തൊട്ട് മുൻപുള്ള വീഡിയോയിൽ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോയും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. ശേഷമാണ് പൂച്ചയെ കഴുത്തറുത്ത് കൊന്നതെന്നാണ് സൂചന.

കൊലപ്പെടുത്തിയ ശേഷം ഇറച്ചി കയ്യിൽ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഷജീർ ലോറി ഡ്രൈവർ ആണെന്നാണ് വിവരം. ക്രൂരതയെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് മറുപടി നൽകിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന.


        

أحدث أقدم