മദ്യപാനത്തെ ചൊല്ലി തർക്കം; ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
Kesia Mariam0
മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എറണാകുളം ഏനാനല്ലൂർ സ്വദേശി അനന്തു ചന്ദ്രനാണ് (31) അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.