പാമ്പാടി : പാമ്പാടി വട്ടമലപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് സാരമായി പരുക്കേറ്റു
ഇന്ന് ഉച്ചക്ക് 12:15 ഓട് കൂടി വട്ടമലപ്പടിക്ക് സമീപമായിരുന്നു അപകടം
പാമ്പാടിഭാഗത്തേയ്ക്ക് വന്ന ബൈക്ക് ബസ്സിനെ മറികടക്കുന്നതിന് ഇടയിൽ കോട്ടയം ഭാഗത്തേക്ക് വന്ന കാറിൽ ദിശതെറ്റിച്ച് ഇടിച്ച് കയറുകയായിരുന്നു
അപകടത്തെ തുടർന്ന് ബൈക്ക് യാത്രികനായ
മാങ്ങാനം സ്വദേശി ആശിഷ് ( age 21 ) കൈകാലുകൾക്ക് പരുക്കേറ്റു പരുക്കേറ്റ ആശിഷിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു
അപകടത്തെ തുടർന്ന് പാമ്പാടി എസ് .ഐ ഉദയകുമാറിൻ്റെ നേതൃത്തത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു