പാമ്പാടി>കർഷകർക്കായി കാർഷിക ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ് ബോധവൽക്കരണ ക്ളാസ് നടത്തി.വെയർഹൗസ് ഡിപ്പാർട്ട്മെൻ്റ് അതോരിറ്റിയും ഇൻസ്റ്റിറ്റുട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻ്റ് പാമ്പാടി സർവീസ് സഹകരണ ബാങ്കും സംയുക്തമായിട്ടാണ് സംഘടിപ്പിച്ചത്.
ബാങ്ക് സഹകാരികളായ 61 കർഷകർ പങ്കെടുത്തു.
കാർഷിക ഉൽപ്പന്നങ്ങൾ വെയർഹൗസിൽ സൂക്ഷിക്കുന്നതിൻ്റെയും അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളും ക്ളാസിൽ വിശധീകരിച്ചു.WDRA പ്രതിനിധി മൻസൂർ ഐ സി എം ഫാക്കൽറ്റി ഡോ. രശ്മി ആർ,ഐ സി എം കോഴ്സ് അസിസ്റ്റൻഡ് അനില പി നായർ എന്നിവർ ക്ളാസുകൾ എടുത്തു
പച്ചക്കറി കൃഷി നടത്തുന്ന 23 കർഷകർ കപ്പകൃഷി നടത്തുന്ന 39 കർഷകർ,വാഴകൃഷി നടത്തുന്ന 47 കർഷകർ,റബർ കൃഷി ചെയ്യുന്ന 28 കർഷകർ തെങ്ങ് കൃഷിയുള്ള 15 കർഷകർ സംയോജിത കൃഷി നടത്തുന്ന 6 കർഷകർ സുഗദ്ധവിളകൾ ,വെറ്റിലകൊടി, ഇഞ്ചികൃഷി, ഉള്ള രണ്ട് വീതം കർഷകരും ക്ളാസിൽ പങ്കെടുത്തു ഓണം ലക്ഷ്യമിട്ട് ബന്തിപൂ നട്ട രാജപ്പൻ ചേട്ടൻ കൃഷിരീതികൾ വിശധീകരിച്ചു. വെള്ളത്തിലൂടെ തീറ്റ ലഭിക്കുന്ന ശാസ്ത്രീയമായ മീൻകൃഷി നടത്തുന്ന അജയ് ഉൾപ്പെടെയുള്ള കർഷകർ കൗതുകമുയർത്തി
പങ്കെടുത്ത മുഴുവൻ കർഷകർക്കും തായ് വാൻ പിങ്ക് പേരതൈകൾ ബാങ്ക് വിതരണം ചെയ്തു.പാമ്പാടിയിലെ മികച്ച കർഷകനായ എബിക്ക് തൈ നൽകിയായിരുന്നു വിതരണ ഉൽഘാടനം
പരിപാടി സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.
ബാങ്ക് പ്രസിഡണ്ട് വി എം പ്രദീപ് അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് ജോജോ ശാമുവൽ കെ എസ് ഗിരീഷ് ഭരണസമിതി അംഗങ്ങളായ പി എം വർഗീസ്,കെ വി തോമസ്,കെ കെ തങ്കപ്പൻ,കെ വൈ ചാക്കോ,ശ്രീകല ശ്രീകുമാർ,കെ എസ് ജയൻ,പ്രവീൺമാണി,അനുപ് കെ എസ്,കണ്ണൻ കെ ദാമു,സുമ ജേക്കബ് സെക്രട്ടറി കെ എസ് അമ്പിളി എന്നിവർ സംസാരിച്ചു.