വൻ തീപിടുത്തം; പ്ലൈവുഡ് കമ്പിനിയുടെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

 

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.പെരുമ്പാവൂര്‍ ഓടക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് കമ്പനിയുടെ മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. പ്ലൈവുഡ് കമ്പനിയിലേക്കോ പരിസര പ്രദേശങ്ങളിലേക്കോ തീ പടര്‍ന്നില്ല. കമ്പനിയില്‍ നിന്നും കുറച്ച് മാറിയാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നത്. ഇതിനാണ് തീപിടിച്ചത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Previous Post Next Post