കോട്ടയത്ത്‌ വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; റോഡരികിൽ ബൈക്കിൽ ഇരുന്ന യാത്രക്കാരെ ഇടിച്ചുവീഴ്ത്തി


കോട്ടയം ജില്ലയില്‍ വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. തെങ്ങണയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ ഇരുന്ന യാത്രക്കാരെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മാമൂട് സ്വദേശി മാത്യു (55), ചിങ്ങവനം സ്വദേശി ചിക്കു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാത്യുവിന്റെ വാരിയെല്ല് പൊട്ടി. ചിക്കുവിന്റെ കാലില്‍ തുന്നലുണ്ട്. അശ്രദ്ധമായി അമിത വേഗതയിലാണ് ബസ് എത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തൃക്കൊടിത്താനം പോലീസ് കേസെടുത്തു.

Previous Post Next Post