പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 12 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 200 രൂപയാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 73,840 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,000 രൂപ നൽകേണ്ടി വരും.



 
أحدث أقدم