ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ പരാജയത്തില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം. സിറ്റിംഗ് എംപിയോട് കടുത്ത വിരോധം ഉണ്ടായിട്ടും യുഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തിയത് ഭരണ വിരുദ്ധ വികാരം കാരണമാണെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടായി. പത്തനംതിട്ടയില്‍ വിജയം പ്രതീക്ഷിച്ചെങ്കിലും പരാജയമുണ്ടായി. സിറ്റിംഗ് എംപിയോട് കടുത്ത വിരോധമുണ്ടായിട്ടും ഭൂരിപക്ഷമുയര്‍ത്തിയത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തെ ഭരണവിരുദ്ധ വികാരമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തനം സജ്ജമാക്കുന്നതിന് വളരെ നേരത്തെ തന്നെ പാര്‍ട്ടി ബൂത്തുതല ഭാരവാഹികളുടെ അടക്കം യോഗങ്ങളും ശില്‍പ്പശാലയും 10 മണ്ഡലങ്ങളിലും നടത്തി.
അടൂര്‍, കോന്നി, ആറന്മുള, തിരുവല്ല എന്നീ സ്ഥലങ്ങളില്‍ പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കൗൺസിലിൽ 17 ലക്ഷം രൂപ അടച്ചു. സ്ഥാനാര്‍ഥികളുടെ മികവ് ജനങ്ങളില്‍ എത്തിക്കാന്‍ എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം പരാജയപ്പെട്ടു. സിപിഐഎം ജില്ലാ നേതൃത്വം എത്ര ശ്രമിച്ചിട്ടും സിപിഐഎം പ്രാദേശിക നേതൃത്വം ജില്ലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല – റിപ്പോര്‍ട്ടില്‍ പറയുന്നു.