വടകരയിൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ്റെ സ്വർണ്ണാഭരണം കവരാൻ ശ്രമിക്കുന്നതിനിടെ തമിഴ് നാടോടി യുവതി പിടിയിലായി. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജു (32) വിനെയാണ് സഹയാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നാദാപുരത്ത് അമ്മയ്ക്കൊപ്പമുണ്ടായിരുന്ന പിഞ്ച് കുഞ്ഞിൻ്റെ സ്വർണ്ണാഭരണം കവർന്ന കേസിലും ഇവർ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാദാപുരത്തും മോഷണം നടത്തിയത് മഞ്ജുവാണെന്ന് വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വടകര പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ രണ്ട് കേസുകൾ ഉണ്ടെന്നും തിരക്കേറിയ ബസ്സുകൾ, ബസ്സ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് സ്വർണ്ണ മാല, പണം മുതലായവ കവരുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നും പോലീസ് അറിയിച്ചു.