നിരോധിത ഉത്തേജക മരുന്നുപയോഗം: മലയാളി താരത്തിന് സസ്പെൻഷൻ




ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട മലയാളി ട്രിപ്പിൾ ജംപ് താരം ഷീന വർക്കിയെ നാഡ (നാഷ‍ണൽ ആന്‍റി ഡോപ്പിങ് ഏജൻസി) സസ്പെൻഡ് ചെയ്തു. ഷീനയുടെ സാംപിൾ പരിശോധനയിൽ നിരോധിത മരുന്ന് ഉപയോഗം തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

ദേശീയ, അന്തർദേശീയ തലങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് ഷീന. 2018 ഏഷ്യൻ ഇൻഡോർ ചാംപ്യൻഷിപ്പിൽ ഷീന വെള്ളി നേടിയിരുന്നു. 2023 ഹാങ്ഷു ഏഷ്യൻ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. വർഷാദ്യം നടന്ന ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഷീന ഫെഡറേഷൻ കപ്പിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു.
أحدث أقدم