ആദിവാസി യുവാവ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ


കമ്പളക്കാട് ആദിവാസി യുവാവ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയിൽ കേശവൻ ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സഹോദരിയുടെ മകൻ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്. മദ്യലഹരിയിൽ ആയിരുന്നു ആക്രമണം എന്ന് ഉന്നതി നിവാസികൾ പറയുന്നു.
നിലവിൽ കേശവന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടം ചെയ്യും.

أحدث أقدم