ശക്തമായ മഴ; പൊന്‍മുടി സന്ദര്‍ശനം നിരോധിച്ചു


ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഓഗസ്റ്റ് പതിനഞ്ച് മുതല്‍ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദര്‍ശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി പെയ്ത മഴയില്‍ കുളച്ചിക്കരയ്ക്കും കമ്പിമൂടിനും ഇടയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.

Previous Post Next Post