പാമ്പാടി: കെ.ജി.കോളേജിലെ ഫിസിക്സ് വിഭാഗം ഐ.ഇ.ഡി.സി., ഐ.ഐ.സി., ഇ.ഡി. ക്ലബ്ബ് എന്നിവ കോട്ടയം ഐഹബ് സ്കൂൾ ഓഫ് ലേണിങിൻ്റെ ഉപവിഭാഗമായ എവർഷൈൻ എ.ഐ. ആൻഡ് റോബോട്ടിക്സ് സെന്ററുമായി ചേർന്ന് ഏകദിന റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർക്ക്‌ഷോപ്പ് നടത്തി. വിവിധ പഠനവിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.
തുടർന്ന് വിദ്യാർത്ഥികൾ ലളിതമായ റോബോട്ടിക് മോഡലുകൾ നിർമ്മിച്ചു.
കോളജ് പ്രിൻസിപ്പൾ പ്രൊഫ. ഡോ. റെന്നി പി. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ശബരിനാഥ് വർക്ക്ഷോപ്പിന് നേതൃത്വം നൽകി. ഫിസിക്സ് വിഭാഗം അധ്യാപകരായ അർച്ചന കർത്ത, ഡോ. അനിറ്റ് എലിസബത്ത്, ഡോ. രതീഷ് ആർ.,ദീപ്തി രാമകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു.