ശ്രീനിവാസന്‍ പിള്ളയുടെ ഭാര്യയ്ക്ക് വൃക്ക സംബന്ധമായ അസുഖമുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ വീട്ടില്‍ നിന്നും കണക്ക് നോക്കാനായി സംഘത്തില്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍ പിള്ള. എന്നാൽ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. വിതുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.