
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയ യുവാവ് പിടിയില്‍. കോഴിക്കോട് തിരുവമ്പാടി സ്വദേശി തടായില്‍ വീട്ടില്‍ മുഹമ്മദ് റാഫി(18)യെ ആണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ കഴിയുന്ന പതിനാറുകാരന് എംഡിഎംഎ നല്‍കാനാണ് റാഫി എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് .09 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.