ആളുമാറി പിഴനോട്ടീസ് ലഭിച്ചു…. പരാതിയുമായി സിഎസ്‌ഐ ഇടവക വികാരി…


        
തിരുവനന്തപുരം:തിരുവനന്തപുരത്തെ സിഎസ്‌ഐ ഇടവക വികാരിക്ക് ആളുമാറി പിഴനോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് തിരുവനന്തപുരം ചന്തവിള ഈസ്റ്റാഫ്പുരം സിഎസ്‌ഐ ഇടവക വികാരിയായ ഫാദര്‍ എഡിസണ്‍ ഫിലിപ്പിനാണ് നോട്ടീസ് ലഭിച്ചത്. മലയിന്‍കീഴിലെ ക്യാമറയില്‍ ഹെല്‍മെറ്റില്ലാതെ ഒരു യുവാവ് പോകുന്ന ദൃശ്യമാണ് നോട്ടീസിലുള്ളത്. എന്നാൽ താൻ മലയിന്‍ കീഴില്‍ പോയിട്ടില്ലെന്നും ചിത്രത്തില്‍ കാണുന്ന ബൈക്കിന്റെ നമ്പര്‍ തന്റേതല്ലെന്നും ഫാദര്‍ എഡിസന്‍ ഫിലിപ്പ് പറഞ്ഞു.

നോട്ടീസിലുള്ള വാഹനത്തിന്റെ നമ്പര്‍ KL 01 BC 2852 എന്നാണ്. എഡിസന്റെ ബൈക്കിന്റെ നമ്പര്‍ KL 01 BC 2858 ആണ്. ഈ ദിവസം വികാരി മലയിന്‍കീഴില്‍ പോയിട്ടില്ല ഹെല്‍മെറ്റ് ഇല്ലാതെ പുറത്തു പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Previous Post Next Post