രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നിർണ്ണായക ചർച്ചകളാണ് സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ നടക്കുന്നത്. ഏറ്റവും പ്രധാനമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയെ എതിർക്കുന്ന ഒരു വിഭാഗവും കോൺഗ്രസിനുള്ളിലുണ്ട്. രാജി വെക്കുകയാണെങ്കിൽ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ആവശ്യമായി വരുമെന്നതിലാണ് ആശങ്ക. ഇക്കാര്യത്തിലാണ് കോൺഗ്രസ് ഇപ്പോൾ നിയമോപദേശം തേടുന്നത്. രാജി വെച്ചാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരികയാണെങ്കിൽ പ്ലാൻ ബി എന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. ഉപതെരഞ്ഞെടുപ്പ് ഭയം മുന്നിൽക്കണ്ടാണ് പ്ലാൻ ബി കോൺഗ്രസ് പരിഗണനയിൽ ഉള്ളത്.