പാണത്തൂർ : ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. പാണത്തൂര്‍ ചിറങ്കടവിലെ സുനീഷ് അബ്രഹാം (43) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.10-ന് പാണത്തൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടറായിരുന്നു. യാത്ര പുറപ്പെടുന്ന സമയത്തുതന്നെ ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നതായി സുനീഷ് അറിയിച്ചിരുന്നുവെങ്കിലും വലിയ പ്രശ്നമില്ലാത്തതിനാല്‍ ഡ്യൂട്ടിക്ക് കയറുകയായിരുന്നുവെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു.
എന്നാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനിടെ കോളിച്ചാല്‍ എത്തിയപ്പോഴേക്കും നെഞ്ച് വേദന കൂടി. തുടര്‍ന്ന് മാലക്കല്ലിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അച്ഛന്‍: ഒ.വി. അബ്രഹാം. അമ്മ: മോളി. ഭാര്യ: ലീനാ സുനീഷ്. മക്കള്‍: ആല്‍ഫിന്‍, അന്‍വിയ, ഏബല്‍. സഹോദരങ്ങള്‍: സുനില്‍ അബ്രഹാം, സുനിതാ അബ്രഹാം, സുജിതാ അബ്രഹാം.