താമരശ്ശേരി ചുരത്തിലൂടെ അപകടകരമാം വിധം കാറിൻ്റെ ഡോറിൽ ഇരുന്ന് യുവാവിൻ്റെ യാത്ര





താമരശ്ശേരി ചുരത്തിലൂടെ അപകടകരമാം വിധം കാറിൻ്റെ ഡോറിൽ ഇരുന്ന് യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യം പുറത്ത് വന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പിറകിൽ വന്ന വാഹനത്തിലുള്ളവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ചുരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട കരുതലുകൾ ഒന്നും പാലിക്കാതെയാണ് കാർ ഓടിച്ചിരുന്നതെന്ന് ദൃശ്യത്തിൽ വ്യക്തമാണ്. 

തമിഴ്‌നാട് രജിട്രേഷനിലുള്ള ടിഎൻ 66 എക്സ് 7318 നമ്പർ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. താമരശ്ശേരി ചുരത്തിൽ ഇതിന് മുൻപും സമാനമായി അപകടകരമായ രീതിയിൽ യാത്രക്കാർ വാഹനങ്ങൾ ഓടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ നിയമലംഘന യാത്ര ആർടിഒ അധികൃതരിൽ എത്തിക്കാനാണ് നാട്ടുകാരുടെയും ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെയും തീരുമാനം.
أحدث أقدم