സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം; അൻസിബയുടെ പരാതിയിൽ നടനെ ചോദ്യംചെയ്യാൻ പോലീസ്


ചലച്ചിത്ര താരം അൻസിബയുടെ പരാതിയിൽ നടൻ അനൂപ് ചന്ദ്രനെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. അനൂപ് ചന്ദ്രൻ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്നാണ് പരാതി.അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പടെ ചലച്ചിത്ര താരം ബാബുരാജിന്റെ സിൽബന്തി എന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നുമാണ് പരാതി. അൻസിബയും ബാബുരാജും അമ്മയുടെ അക്കൗണ്ടിലെ പണം തട്ടാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞിരുന്നു.

എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയിട്ടില്ലെന്നും സുഹൃത്ത് എന്ന രീതിയിലാണ് സിൽബന്തി എന്ന പദം ഉപയോഗിച്ചത് എന്നുമാണ് അനൂപ് ചന്ദ്രന്റെ വാദം. മുഖ്യമന്ത്രിക്കും, പോലീസിനും, ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റിക്കുമാണ് അൻസിബ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അനൂപ് ചന്ദ്രനെ പോലീസ് ചോദ്യം ചെയ്യും.

അതേസമയം ജി എസ് ടി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഹിയറിങ്ങിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മക്ക് ആദായ വകുപ്പ് നോട്ടീസ് നൽകി.

Previous Post Next Post