മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ചടങ്ങിലേക്ക് ക്ഷണമില്ല; പരിഭവം പരസ്യമാക്കി പി പി ദിവ്യ


കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരിഭവം പരസ്യമാക്കി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. ചടങ്ങിന് എത്തില്ലെന്നും ആശംസകൾ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രി വീണ ജോർജിനെ പരാമർശിക്കാതെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും പ്രത്യേക പ്രശംസ അറിയിച്ച് കൊണ്ടാണ് പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ഉദ്ഘാടകൻ ആകുന്ന ചടങ്ങിലേക്കാണ് ദിവ്യയെ ക്ഷണിക്കാത്തത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ഭൂരിഭാഗവും നടന്നത്.

أحدث أقدم