ജില്ലാ ആശുപത്രി മോർച്ചറിയിലെ മൃതദേഹം അനുമതിയില്ലാതെ തുറന്നു കാട്ടിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു




നെടുമങ്ങാട്: ജില്ലാ ആശുപത്രി മോർച്ചറിയിലെ മൃതദേഹം അനുമതിയില്ലാതെ തുറന്നു കാട്ടിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം അനുമതിയില്ലാതെ സെക്യൂരിറ്റി ജീവനക്കാരൻ ബന്ധുക്കൾക്ക് കണിച്ചുകൊടുത്ത സംഭവത്തിൽ നടപടി.

ഡപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, ലേ സെക്രട്ടറി എന്നിവരാവും അന്വേഷിക്കുക. സംഭവത്തിനു പിന്നാലെ സെക്യൂരിറ്റി ജീവനക്കാരനെ 15 ദിവസത്തേക്ക് ജോലിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.

ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ഭർതൃഗ്രഹത്തിൽ മരിച്ച ഗർഭിണിയായ യുവതിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. മോർച്ചറിയുടെ താക്കോൽ നഴ്സിഹ് സ്റ്റാഫിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരൻ എടുത്തുകൊണ്ടുപോയി ക്യാന്‍റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കുമായി ഫ്രീസർ തുറന്ന് മൃതദേഹം കാണിക്കുകയായിരുന്നു.
أحدث أقدم