
തൃശ്ശൂരിൽ ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂർ സ്വദേശി നളിനിയാണ് മരിച്ചത്. പൂവ്വത്തൂർ മാർക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരൻ ഭാര്യയാണ് നളിനി. 74 വയസായിരുന്നു. സീറ്റിൽ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് റോഡിലേക്ക് വീണാണ് അപകടം ഉണ്ടായത്.
രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസിൽ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയിൽ സീറ്റ് ഒഴിവ് കണ്ട് ഇരിക്കാനായി നടന്നപ്പോഴായിരുന്നു തെറിച്ച് പുറത്തേക്ക് വീണത്. മൃതദേഹം പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വല്ലൂർപ്പടിയിലുള്ള സുദൃഡം എന്ന ഫൈനാൻസ് സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായിരുന്നു നളിനി.