സ്കൂളിലെ തെരഞ്ഞെടുപ്പ്; വിജയാഘോഷത്തിനിടെ പൊലീസിന് നേരെ കയ്യേറ്റം


കോഴിക്കോട് അവിടനല്ലൂർ ഹയർസെക്കൻഡി സ്കൂളിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊലീസിന് നേരെ കയ്യേറ്റം. സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ് ഐമാരായ സുജിലേഷ്, സത്യജിത്ത് എന്നിവരെ കയ്യേറ്റം ചെയ്തത്. നടുവണ്ണൂര്‍ ഹയർസെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയും സംഘർഷമുണ്ടായി. വിദ്യാർത്ഥി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ട് സംഭവങ്ങളിലുമായി കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു.

أحدث أقدم