ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴുള്ള നാടകമാണ്. ജനങ്ങളെ നുണ പറഞ്ഞ് പ്രകോപിപ്പിക്കുന്നു. പരാതിയുണ്ടെങ്കിൽ കോടതിയെയോ കമ്മീഷനെയോ സമീപിക്കണം. ആരോപണം ഇത് ആദ്യമായല്ല. പകുതി നുണയും പകുതി സത്യവും കൂട്ടിച്ചേർക്കരുത്. വോട്ട് ചേർക്കലിൽ ക്രമവിരുദ്ധമായി ഒന്നും കാണുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. 2014 മുതൽ രാഹുൽ ഗാന്ധി ആരോപണം ഉന്നയിക്കുന്നുണ്ട്. അതെല്ലാം പൊളിഞ്ഞു. കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ, തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ ഹാജറാക്കട്ടേ എന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇപ്പോൾ ഓരോന്നും പറയുന്നത്. കഴിഞ്ഞ 10 വര്‍ഷം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇപ്പോള്‍ നടത്തുന്നത്. നുണകളാണ് പ്രചരിപ്പിക്കുന്നത്. കോടതിയോ, കമ്മീഷനോ പറഞ്ഞാൽ തെളിവുകൾ നൽകാം. മാധ്യമങ്ങൾക്ക് മുന്നിൽ വെയ്ക്കാനില്ല. സിപിഎം കോൺഗ്രസിന്റെ ബി ടീമ്മാണെന്നും രാജീവ് ചന്ദ്രശേഖർ വിമര്‍ശിച്ചു