റാഗിങ്…നല്ല ഷർട്ടിട്ട് സ്കൂളിലെത്തിയതിന് മർദ്ദനം….നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്…


        
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ മിതൃമ്മല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്. സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. സോഷ്യൽ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസ്.

ഈ മാസം 12ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും ഇവരുടെ ഷർട്ടുകൾ വലിച്ചുകീറുകയും ചെയ്തതായാണ് പരാതി. മുടി വെട്ടാത്തതിനും നല്ല ഷർട്ട് ധരിച്ചുകൊണ്ട് സ്കൂളിൽ എത്തിയതിനെയും ചൊല്ലിയാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.

സ്കൂൾ പ്രിൻസിപ്പലിനാണ് പരാതി നൽകിയത്. ഇത് പിന്നീട് സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്കെതിരെ പാങ്ങോട് പൊലീസ് കേസെടുത്തത്. റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുമെന്നും ബോർഡിന് മുമ്പാകെ വിദ്യാർത്ഥികളെ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.


Previous Post Next Post