കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസിൽ യൂത്ത് ഫ്രണ്ട് എം നേതാവ് റനീഷ് കാരിമറ്റത്തിൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കോട്ടയത്ത് യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ ക്വട്ടേഷൻ സംഘത്തെ പരിചയപ്പെടുത്തി കൊടുത്തു എന്ന പേരിലാണ് റെനീഷ് കാരിമറ്റത്തെ ഗാന്ധിനഗർ പോലീസ് പ്രതി ചേർത്തത്. ഹരിത കർമ്മസേനക്കാരെ അസഭ്യം പറഞ്ഞ് വിവാദം സൃഷ്ടിച്ച പച്ചക്കറിക്കടക്കാരനാണ് കേസിൽ ഇനിയും പിടികിട്ടാനുള്ള പ്രതി. റെനീഷ് കാരിമറ്റത്തിൻ്റെ മുൻകൂർ ജാമ്യ ഹർജി ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി പരിഗണിക്കും. അത് വരെ അറ്റസ്സും മറ്റ് നടപടികളും ഒഴിവാക്കാനാണ് കോടതി വിധി. അഡ്വ. അനീഷ് മുരളീധരനാണ് സുപ്രീം കോടതിയിൽ ഹാജരായത്