കുവൈത്ത് സിറ്റി വിഷമദ്യം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത് സുരക്ഷാ വിഭാഗം അറിയിച്ചു. യാത്ര ചെയ്യാനാവും വിധം ആരോഗ്യം വീണ്ടെടുത്തതിനു ശേഷമാകും കരിമ്പട്ടികയിൽ പെടുത്തി നാടുകടത്തുക. ഇവർക്ക് കുവൈത്തിലേക്കു തിരിച്ചുവരാനാകില്ല.
കേസിൽ അറസ്റ്റിലായ ഇന്ത്യക്കാരനടക്കം 71 വിദേശികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ദുരന്തത്തിൽ 23 വിദേശികൾ മരിച്ചു. 160 പേർ ആശുപത്രിയിലായി.