തെരുവ് നായ് വിവാദം: തദ്ദേശ സ്ഥാപനങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി, വിധി പറയുന്നത് മാറ്റിവെച്ചു





ദേശീയ തലസ്ഥാന മേഖലയിലെ (എൻ‌സി‌ആർ) തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിച്ച സുപ്രീം കോടതി. ഓ​ഗസ്റ്റ് 11ന് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ വിധി പറയുന്നത് മാറ്റിവെച്ചു. തെരുവ് നായ് വിഷയം കൈകാര്യം ചെയ്തതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചു. ദില്ലി-എൻ‌സി‌ആറിലെ തെരുവ് നായ്ക്കളുടെ മുഴുവൻ പ്രശ്‌നത്തിനും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയത്വമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദില്ലി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) നിലപാടിനെ ചോദ്യം ചെയ്ത സുപ്രീം കോടതി, അധികാരികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. 




أحدث أقدم