
സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. ജീവിതത്തിൽ നടക്കുന്ന സന്തോഷമുള്ള നിമിഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോയായും ചിത്രങ്ങൾ വഴിയും നടി പോസ്റ്റ് ചെയ്യാറുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന അഹാന ഏതെങ്കിലുമൊക്കെ സിനിമാതാരങ്ങളെ കണ്ടുമുട്ടിയ ചിത്രങ്ങൾ ഒക്കെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇത്തവണത്തെ യാത്രയിൽ കണ്ടുമുട്ടിയ വ്യക്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമുഖൻ. ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'അപ്രതീക്ഷിതമായ കണ്ടുമുട്ടൽ. ഏറെ സ്നേഹസമ്പന്നനായ വളരെ അപ്രോച്ചബിൾ ആയ മനുഷ്യൻ' എന്ന അടിക്കുറിപ്പിനൊപ്പം മുഖ്യമന്ത്രിയെ മെൻഷൻ ചെയ്തുകൊണ്ടാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുന്നത്.