ഗാന്ധി ഭവനിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി നൊമ്പരത്തോടെ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഭാര്യയും മകളുമെല്ലാം ഉപേക്ഷിച്ച വേളയിലെ അവസ്ഥയും അദ്ദേഹം വൈകാരികമായി പറഞ്ഞു. മകളും മരുമകനും ഓസ്‌ട്രേലിയയില്‍ സ്ഥിര താസമാണെന്നും വിളിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാകുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്.ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനീയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ആണ്. പക്ഷെ ഫോണില്‍ വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ് എന്നാണ് അദ്ദേഹം പറയുന്നത്.
നടി ലൗലിയെക്കുറിച്ചും പ്രസംഗത്തിനിടെ കൊല്ലം തുളസി സംസാരിക്കുന്നുണ്ട്.എന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ലൗലി. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്ന് ഭര്‍ത്താവും മക്കളും പറഞ്ഞു. പക്ഷെ ലൗലിയ്ക്ക് അമ്മയെ വിട്ടു പിരിയാന്‍ വയ്യ. മാതൃസ്‌നേഹമാണല്ലോ ഏറ്റവും വലുത്. അമ്മയെ കൊണ്ടു കളയാന്‍ ലൗലിയ്ക്ക് കഴിഞ്ഞില്ലെന്നും കൊല്ലം തുളസി പറയുന്നു.
ഇതാണ് മനുഷ്യന്റെ അവസ്ഥ. ഒരു പിടി നമ്മുടെ കയ്യില്‍ വേണം. ഏത് സമയത്താണ് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ത്തി.