
ഇടുക്കി മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്കനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല സ്വദേശി രാജ പാണ്ടിയെയാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.