മോഷ്ടിച്ച സ്‌കൂട്ടറുമായെത്തിയ ആള്‍ വയോധികയുടെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞ്; അന്വേഷണം ആരംഭിച്ച് പോലീസ്


        

മോഷ്ടിച്ച സ്‌കൂട്ടറുമായെത്തിയ ആള്‍ വയോധികയുടെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞു. കോഴിക്കോട് പന്നിയങ്കരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്ലായി സ്വദേശി ശീലാവതി (68) യുടെ മാലയാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് കവര്‍ന്നത്. പന്നിയങ്കര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് എതിര്‍ വശത്തുള്ള റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ വൈകീട്ടോടെയായിരുന്നു സംഭവം.

‘ഈ മാല എന്‍റെ കയ്യിലിരിക്കട്ടെ’ എന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ എത്തിയ ആള്‍ വലിച്ച് പൊട്ടിക്കുകയായിരുന്നു എന്ന് ശീലാവതി പൊലീസിന് മൊഴി നല്‍കി. ഹെല്‍മറ്റ് ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ചുവപ്പ് ബനിയനും കറുത്ത പാന്റുമാണ് ധരിച്ചതെന്ന് മൊഴിയില്‍ പറഞ്ഞിരുന്നു. അതേസമയം കസബ സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ മോഷ്ടിച്ചയാളും ചുവന്ന വസ്ത്രം തന്നെയാണ് ധരിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടതോടെ രണ്ട് കവര്‍ച്ചയും നടത്തിയത് ഒരാളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തി. മോഷ്ടിച്ച സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി പിന്നീട് ഇയാള്‍ പന്നിയങ്കരയില്‍ എത്തി മാല പിടിച്ചുപറിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്.

Previous Post Next Post