കോട്ടയം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഇ-ചെല്ലാൻ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു...




കോട്ടയം:കേരളാപൊലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കായി അദാലത്ത് സംഘടിപ്പിക്കും.

2021 വർഷം മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തവരും നിലവിൽ കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാകാം.

2025 ആഗസ്റ്റ് മാസം 14 -ാം തീയതി സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 05.00 മണി വരെ കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ (കോടിമത) സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൌണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.

ഈ സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0481 2564028, 9497961676 (പോലീസ്), 04812935151, 9188963105 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
أحدث أقدم