ആണവ ഭീഷണി ഇങ്ങോട്ട് വേണ്ട; ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകും, ചെങ്കോട്ടയിൽ മുഴങ്ങി ഭാരതത്തിന്റെ ശബ്ദം






ന്യൂഡൽഹി : ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് മോദി ആദരം അര്‍പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല.രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് എന്നാണ് പ്രസംഗത്തിന്‍റെ പ്രാരംഭത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.

ആണവ ഭീഷണി ഇനിയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി ശത്രുക്കൾഭീഷണി തുടര്‍ന്നാല്‍ ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും അദ്ദേഹംമുന്നറിയിപ്പ് നൽകി. ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പാകിസ്താന്റെ തുടരേയുള്ള പ്രകോപനങ്ങൾക്ക് മറുപടി നൽകിയത്.  ഭീകരരേയും അവരെ പിന്തുണക്കുന്നവരേയുംഇന്ത്യ വേർതിരിച്ചു കാണില്ലെന്നും മോദി മുന്നറിയിപ്പ് നൽകി 

വളരെക്കാലമായി ആണവ ഭീഷണി തുടരുന്നുണ്ട്. പക്ഷെ ഇനി അത് അനുവദിക്കില്ല. ഇനിയുംശത്രുക്കൾ ആണവഭീഷണി തുടർന്നാൽ ഇന്ത്യൻ സേന പ്രതികരിക്കും. അവർ സ്വന്തംനിബന്ധനകൾക്കനുസൃതമായി, അവർ തിരഞ്ഞെടുക്കുന്ന സമയത്ത് പ്രതികരിക്കും. ഭീകരരേയുംഅവരെ പിന്തുണക്കുന്നവരേയും വെറുതെ വിടില്ല. അവരോടും അതേ രീതിയിൽ തന്നെ പെരുമാറാൻതങ്ങൾ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താന്റെ ഉറക്കം നഷ്ടപ്പെട്ടു. പഹൽഗാമിൽ ഭീകരർ നടത്തിയആക്രമണത്തിന് പിന്നാലെ ഇന്ത്യൻ മുഴുവൻ പ്രകോപിതരായി. ആക്രമണത്തിൽ ലോകം മുഴുവൻഞെട്ടി. ഈ രോഷത്തിന്റെ പ്രകടനമാണ് ഓപ്പറേഷൻ സിന്ദൂർ – മോദി പറഞ്ഞു.

ആത്മ നിർഭർ‌ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തതനേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലംശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന തന്റെ മുൻപരാമർശം അദ്ദേഹം വീണ്ടും ആവർത്തിച്ചു. സിന്ധുനദീജല കരാർ ഇനി തുടരില്ലെന്ന സൂചനയുംഅദ്ദേഹം നൽകി. കരാർ അന്യായമാണെന്ന് ജനം തിരിച്ചറിഞ്ഞു. ശത്രുക്കളുടെ ഭൂമിയിലേക്ക്ജലസേചനം ചെയ്തുകൊണ്ടിരുന്നു. എന്നാൽ ഇവിടെ നമ്മുടെ കർഷകർ കഷ്ടപ്പെട്ടു. കഴിഞ്ഞ ഏഴ്പതിറ്റാണ്ടുകളായി നമ്മുടെ കർഷകർക്ക് ഇത്രയധികം നഷ്ടം വരുത്തിയ കരാറാണ് ഇതെന്നുംഅദ്ദേഹം വ്യക്തമാക്കി.

രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിൻ്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
أحدث أقدم