സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും മുന്‍പേ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചോദ്യംചെയ്തിരുന്നു. അപ്പോഴാണ് പത്മകുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നില്ല മറിച്ച് ബോര്‍ഡ് അംഗങ്ങളായ കെ പി ശങ്കരദാസിനും എന്‍ വിജയകുമാറിനും സ്വർണക്കെെമാറ്റത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെന്ന് പോറ്റി മൊഴി നൽകിയത്. മൂവരും ചേര്‍ന്നെടുത്ത ദേവസ്വം ബോര്‍ഡിന്റെ തന്നെ തീരുമാനമാണ് തനിക്ക് പാളികള്‍ കൈമാറാനുളള തീരുമാനം എന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇക്കാര്യം പത്മകുമാറും നേരത്തെ മൊഴി നല്‍കിയിരുന്നു. താന്‍ ഒറ്റയ്ക്കല്ല തീരുമാനമെടുത്തതെന്നും അതൊരു കൂട്ടുത്തരവാദിത്തമാണ് അതില്‍ തന്നോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് അംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് പത്മകുമാര്‍ പറഞ്ഞത്.