കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി; പ്രവാസി മലയാളിയെ തലയ്ക്കടിച്ച് വീഴ്ത്തി മോഷണം, ഊർജ്ജിത അന്വേഷണവുമായി സൗദി പോലീസ് സംഭവം ഇന്നലെ ഉച്ചക്ക്



റിയാദ് : പ്രവാസി മലയാളിയെ തലയ്ക്കടിച്ച് വീഴ്ത്തി രണ്ടംഗസംഘം പണവും രേഖകളുമടങ്ങിയ പേഴ്സും തട്ടിയെടുത്തു. ബത്ഹയിൽ വച്ച് റിയാദ് നാഷനൽ കോൺട്രാക്ടിങ് കമ്പനിയിലെ ബസ് ഡ്രൈവറായ  തളിപ്പറമ്പ് മയ്യിൽ സ്വദേശി രാജേഷ് പുഴക്കരയാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.


അവധി ദിനമായതിനാൽ കമ്പനിയുടെ ലേബർ ക്യാംപിൽ നിന്നും തൊഴിലാളികളുമായി വാരാന്ത്യ ഷോഷിപ്പിങ്ങിനാണ് രാജേഷ് എത്തിയത്. ആളുകളെ ഇറക്കിയ ശേഷം ബത്ഹയിൽ പാർക്കിങ് ഏരിയയിൽ ഒതുക്കിയിട്ടിരുന്ന വണ്ടിയിൽ നിന്നും പുറത്തിറങ്ങുമ്പോഴായിരുന്നു ആഫ്രിക്കൻ വംശജരെന്നു കരുതുന്ന രണ്ട് പേർ അടുത്തേക്ക് എത്തിയത്


മൂർച്ചയുള്ള നീണ്ട കത്തി രാജേഷിന്റെ കഴുത്തിൽ വച്ച് പേഴ്സു‌ം പണവും തന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. 350 റിയാലും ഇഖാമയും ലൈസൻസും മറ്റ് രേഖകളും അടങ്ങിയ പേഴ്സ് കൈവശമാക്കിയ അവരെ തടയാൻ ശ്രമിച്ച രാജേഷിനെ ഇവർ ആക്രമിച്ചു. രാജേഷിന്റെ തലയ്ക്ക് കത്തിയുടെ പിൻവശം കൊണ്ട് അടിച്ചു. തലയ്ക്ക് അടിയേറ്റ് രാജേഷ് നിലവിളിച്ചു.
പിടിവലിക്കിടയിൽ

മൊബൈൽ ഫോണും
തട്ടിപ്പറിക്കാൻ അക്രമികൾ
ശ്രമിച്ചെങ്കിലും, കൈ തട്ടി
സമീപത്തുള്ള മറ്റൊരു
വാഹനത്തിന്റെ കീഴിലേക്ക്
തെറിച്ചുപോയതിനാൽ
ഫോൺ പിന്നീട് തിരികെ
കിട്ടി. രാജേഷിന്റെ നിലവിളി
കേട്ട് സമീപത്തുള്ളവർ
ഓടിയെത്തുന്നത് കണ്ടതോടെ
മൊബൈൽ
കൈക്കലാക്കാനുള്ള ശ്രമം
ഉപേക്ഷിച്ച് അക്രമിസംഘം
രാജേഷിനെ വീണ്ടും
തലയ്ക്കടിച്ച് വീഴ്ത്തി ഓടി
രക്ഷപെട്ടു.

സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാസാവസാനം ആയതിനാൽ ലേബർ ക്യാംപുകളിൽ നിന്നും വിദൂര സ്‌ഥലങ്ങളിൽ നിന്നും വെള്ളിയാഴ്ച റിയാദിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ഇവിടെയെത്തുന്നവരുടെ കൈവശം ശമ്പളം ലഭിച്ച പണം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ആവാം പിടിച്ചുപറി സംഘം ഒറ്റയ്ക്ക് നിൽക്കുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടതെന്ന് ബത്ഹയിലെ പ്രവാസി മലയാളികൾ പ്രവാസി പാമ്പാടിക്കാരൻ ന്യൂസ് റിപ്പോർട്ടറോട് പറഞ്ഞു 
أحدث أقدم