പെരുമ്പാവൂരിൽ ജീവനില്ലാത്ത കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്


പെരുമ്പാവൂരിൽ ജീവനില്ലാത്ത കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നവജാത ശിശു പ്രസവത്തോടെ മരിച്ചതായാണ് റിപ്പോർട്ട്. സംഭവത്തില്‍ മാതാപിതാക്കൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.

കുട്ടിയുടെ മൃതശരീരം കാത്തിരക്കാട് ജുമാമസ്ജിദ് പള്ളി ഖബർസ്ഥാനിൽ സംസ്ക്കരിച്ചു. കുഞ്ഞിനെ മാതാപിതാക്കൾ കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നത്. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ കിടന്നിരുന്നത്.

Previous Post Next Post