
ഗോവിന്ദച്ചാമി ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നതാണ് പ്രധാനമായി പരിശോധിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സന്ദര്‍ശനം നടത്തും. ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജയിലില്‍ തടവുകാരുടെ ബാഹുല്യമുള്ളതും ജീവനക്കാരുടെ എണ്ണം കുറവായതും നേരത്തെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്ന് മാസത്തെ സമയം കൊണ്ട് അന്വേഷണം പൂര്‍ത്തിയാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മൂന്ന് മാസംകൊണ്ട് 15 ജയില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുക പ്രായോഗികമല്ല.