ഓണാഘോഷം കനത്ത ജാഗ്രത പുലർത്തി പാമ്പാടി പോലീസും പാമ്പാടി ജനമൈത്രി കമ്മറ്റിയും

ഓണാഘോഷം കനത്ത ജാഗ്രത പുലർത്തി പാമ്പാടി പോലീസും പാമ്പാടി ജനമൈത്രി കമ്മറ്റിയും 
പാമ്പാടി : ഓണാഘോഷം കനത്ത ജാഗ്രത പുലർത്തി പാമ്പാടി പോലീസ് 
ഓണക്കാലത്തെ ലഹരി ഉപയോഗത്തിന് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാമ്പാടി പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ജനജാഗ്രതാ സമതി  കമ്മറ്റിയിൽ പോലീസ് അറിയിച്ചു 
കൂടാതെ നിർദ്ധനരായി കഴിയുന്നവരെ ഓണക്കാലത്ത് സഹായിക്കുവാനും  കമ്മറ്റിയിൽ തീരുമാനമായി 

ഓണാഘോഷങ്ങൾ രാത്രി  10 മണിക്ക് മുമ്പ് അവസാനിപ്പിക്കണം രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുവാൻ അനുവധിക്കില്ല 
മദ്യപിച്ചോ ലഹരിഉപയോഗിച്ചോ വാഹനം ഓടിക്കുന്നവരെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താനും പ്രത്യേക  പരിശോധന ശക്തമാക്കും 
ലഹരി ഉപയോഗം കണ്ടെത്തിയാൽ അത് പാമ്പാടി പോലീസിൽ അറിയിക്കാം ഫോൺ 
04812505322
ജനജാഗ്രതാ സമതിയോഗത്തിന്  പാമ്പാടി സ്റ്റേഷൻ എസ് .എച്ച് .ഒ റിച്ചാർഡ് വർഗീസ് ,എസ് .ഐ ഉദയകുമാർ ,
ജനമൈത്രി CRO ASl നവാസ്
,പാമ്പാടി വ്യാപാരി വ്യവസായി നേതാവ് കുര്യൻ സഖറിയ, തുടങ്ങിയവർ നേതൃത്തം നൽകി സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളിലെ വാർഡ് മെമ്പർമാർ ,പാമ്പാടി മീഡിയാ സെൻ്റെറിലെ മാധ്യമ പ്രവർത്തകർ  ,റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ  പങ്കെടുത്തു
أحدث أقدم