പാമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷകദിനാചാരണവും മികച്ചകർഷക- കർഷക തൊഴിലാളി ആദരവും,അവാർഡ് വിതരണവും നടന്നു


പാമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷകദിനാചാരണവും മികച്ചകർഷക- കർഷക തൊഴിലാളി  ആദരവും,അവാർഡ് വിതരണവും  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഡാലി റോയിയുടെ   അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പുതുപ്പള്ളി എംഎൽഎ അഡ്വ: ചാണ്ടി ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു.  ജില്ലാ കാർഷിക വികസന സമിതി അംഗം ശ്രീ. രാധാകൃഷ്ണൻ മുതിർന്ന കർഷകൻ ശ്രീ. ഗീവർഗീസിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീമതി. രാധ വി നായർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി സീന.പി. ജി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ട്രീസ, പഞ്ചായത്ത്‌ മെമ്പർമാർ, സഹകരണ ബാങ്ക് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു
أحدث أقدم