ഓഗസ്റ്റ് 8 മുതൽ 14 വരെയുള്ള രണ്ടാം ആഴ്ചയിൽ പൊതുവെ എല്ലാ ജില്ലകളിലും കാലവർഷം സജീവമാകാൻ സാധ്യത.
സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കും.
എന്നാൽ അടുത്ത രണ്ടു മാസങ്ങളിൽ (ഓഗസ്റ്റ്, സെപ്റ്റംബർ) സാധാരണ ലഭിക്കുന്ന മഴയെക്കാൾ ഇത്തവണ കുറവായിരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലവർഷം തുടങ്ങിയ മേയ് 24 മുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത് 1631 മിമീ മഴ ലഭിച്ചു. ഇത് സാധാരണയേക്കാൾ 18% അധികമാണ്. കണ്ണൂർ (2805.4മിമീ), കാസർകോട് (2471.7മിമീ) കൂടുതൽ മഴ ലഭിച്ച ജില്ലകൾ.