വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ കൊന്നത് പുലിയല്ല.. പകരം...





അതിരപ്പിള്ളി : വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് പുലിയല്ലന്ന് സ്ഥിരീകരണം.ആക്രമിച്ചത് പുലിയല്ല കരടി എന്ന് വനം വകുപ്പ്.. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. 

ഇന്നലെ വൈകുന്നേരം ആണ് അസം സ്വദേശി നൂറിൻ ഇസ്ലാമിനെ കരടി ആക്രമിച്ചത്. വേവർലി എസ്റ്റേറ്റിലെ പാടിയുടെ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തി തിരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

തേയിലത്തോട്ടത്തില്‍ മുഖത്തിന്റെ ഒരു ഭാഗം അടക്കം കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. ഇതോടുകൂടിയാണ് പുലി കുട്ടിയെ പിടിച്ചുകൊണ്ട് പോയി ആക്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് എത്തിയത്. കുട്ടിയുടെ മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കരടിയെന്ന് കണ്ടെത്തിയതത്. മുഖത്ത് ഉണ്ടായിരിക്കുന്ന മുറിവ് കരടിയുടെ ആക്രമണരീതിയിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. വാൽപ്പാറ താലൂക്ക് ആശുപത്രിയിൽ ആയിരിക്കും പോസ്റ്റ്മോർട്ടം. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിച്ച കരടിയെ പിടികൂടുന്നതിനായുള്ള ശ്രമം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
أحدث أقدم