റേഷന്‍ കാര്‍ഡില്‍ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളത് ‘ബീയര്‍ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുന്‍പ് സേവന കേന്ദ്രം വഴി കാര്‍ഡില്‍ നിന്നു നീക്കിയിരുന്നു. തുടര്‍ന്നു പുതിയ കാര്‍ഡ് എത്തും മുന്‍പ് താല്‍ക്കാലിക ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു.
ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡും കൈമലര്‍ത്തി. അതോടെ, രജിസ്‌ട്രേഷനും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയതായി തങ്കവേല്‍ പറഞ്ഞു.